ഴിഞ്ഞ ദിവസമാണ് ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചത്.റുസ്താഖ് ആശുപത്രിയിൽ ജോലി ചെയ്തിരുന്ന രമ്യയാണ് മരണം വിളിച്ചത്. ഇപ്പോൾ രമ്യയുടെ വേർപാടിൽ കുടുംബത്തിന്റെ ദുഃഖത്തിനൊപ്പം പങ്കുചേരുന്നതായും അനുശോചനം അറിയിക്കുന്നതായും അൽ ബാത്തിന ആരോഗ്യ വകുപ്പ് ട്വിറ്ററിൽ കുറിച്ചു. ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ചിട്ടുണ്ട്.

കോഴിക്കോട് ബാലുശ്ശേരി സ്വദേശിയായ റജുലാൽ ആണ് രമ്യയുടെ ഭർത്താവ്. ഒരു മകളുണ്ട്. കോഴിക്കോട് ഇഖ്‌റ ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായി സേവനമനുഷ്ടിച്ചിട്ടുണ്ട്. യുഎൻഎ സജീവാംഗമായിരുന്നു.