മസ്‌കത്ത്: തൃശൂർ ഒല്ലൂർ സ്വദേശി മസ്‌കറ്റിൽ കുഴഞ്ഞു വീണു മരിച്ചു. കണ്ടനാടൻ ജോസ് മകൻ ഇഗ്‌നേഷ്യസ് (53) ആണ്മരിച്ചത്. ഇരുപത്തിയഞ്ചു ദിവസം മുൻപാണ് നാട്ടിൽ നിന്ന് ഒമാനിൽ എത്തിയത്.

കുറച്ചു ദിവസം മുൻപ് ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് പോസറ്റീവ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ബർക്കയിലെ സ്വന്തം താമസസ്ഥലത്തു ഐസൊലേഷനിൽ കഴിയവെ കുഴഞ്ഞു വീഴുകയായിരുന്നു . ഭാര്യ: ശോഭ. മക്കൾ:ആൻസൺ, ആന്മേരി. മൃതദേഹം സോഹാറിൽ സംസ്‌കരിക്കും.