മനാമ: ബഹ്റൈൻ മുൻ പ്രവാസി വെളിയങ്കോട് പഴയ കടവിന് സമീപം താമസിക്കുന്ന പരേതനായ നാക്കോലക്കൽ മുഹമ്മദുണ്ണിയുടെ മകൻ തറമ്മൽ അണ്ടിപാട്ടിൽ മുഹമ്മദ്ക്കുട്ടി(73) നിര്യാതനായി. ഏറെക്കാലം റിഫയിൽ കട നടത്തിയിരുന്നു.

വെളിയങ്കോട് മസ്ജിദുൽ മുജാഹിദീൻ പ്രസിഡന്റ്, കെഎൻഎം മർക്കസുദഅ്വ വെളിയങ്കോട് യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചു.ഭാര്യ: ബീവാത്തുട്ടി. മക്കൾ: ഹിദായത്തുള്ള (ഖത്തർ), ഇസ്മത്തുള്ള (ബഹ്റൈൻ), ഹബീബുള്ള (യുഎഇ), സലാമത്തുള്ള (ഖത്തർ), സലീന
മരുമക്കൾ: ഫക്രുദ്ദീൻ പള്ളിക്കര, നസീബ, ഷഹന, ആയിഷതു തൻഹ, ജിബിൻ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബൂബക്കർ, ആയിഷ, റുക്കിയ, സൈനബ, പരേതരായ ഫാത്തിമ, ഖദീജ, നബീസ.