മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് രണ്ട മലയാളികൾ മരിച്ചു. തൃശൂർമുള്ളൂർക്കര സ്വദേശി പുളിക്കൽ ഉസ്മാനും കൊല്ലം കിളിയല്ലൂർ പ്രിയദർശനി നഗർ -19 ആനന്ദ മന്ദിരത്തിൽ കെ.വി. ശശികുമാറുമാണ് (80) മരിച്ചത്.

നാട്ടിൽ പോകാൻ നടത്തിയ പരിശോധനയിലാണ് ഉസമാന കോവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴചയോളമായി റുസതാഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴച രാവിലെയാണ് മരിച്ചത്. ഭാര്യ: ശഹീറ. മക്കൾ ശഹനാസ്, ഉവൈസ്, ബാദുഷ.

ശശികുമാർ കോവിഡ ബാധിച്ച കഴിഞ്ഞ ഏതാനും ദിവസങ്ങളായി റുസതാഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വർഷങ്ങളായി മക്കളുടെ കൂടെ ഒമാനിലായിരുന്നു. ഭാര്യ: പരേതയായ തുളസി ഭായ്. മക്കൾ: ബിജു, ബൈജു (ഇരുവരും ഒമാൻ), ബിജി. മരുമക്കൾ: രതി, ദീപ, ജയപ്രകാശ്. സംസകാര ചടങ്ങ് സോഹാറിൽ.