ദോഹ: ഖത്തറിൽ കോവിഡ് ബാധിച്ച് ഒരു പ്രവാസി മലയാളി കൂടി മരിച്ചു. മലപ്പുറം തിരൂർ വെട്ടം സ്വദേശി ഇല്ലത്തെപ്പടി വലിയ പീടിയേക്കൽ നാസർ(51) ആണ് ദോഹയിൽ മരിച്ചത്. ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. ഖർത്തിയാത്തിൽ സ്വദേശിയുടെ വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

പരേതരായ മമ്മിക്കുട്ടി ഹാജി- മറിയക്കുട്ടി ദമ്പതികളുടെ മകനാണ്. കെ.എം.സി.സി തിരൂർ മണ്ഡലം പ്രവർത്തകനുമായിരുന്നു. രണ്ടു വർഷം മുമ്പാണ് നാട്ടിൽ പോയി തിരിച്ചെത്തിയത്. നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെ രോഗബാധിതനാവുകയായിരുന്നു.

ഭാര്യ: റംല. മക്കൾ: നസ്മ മറിയം, നഫ്ല മറിയം. മരുമകൻ: സൈനുൽ ആബിദ്. ഏഴ് സഹോദരിമാരും രണ്ടു സാഹോദരന്മാരുമുണ്ട്. ഇന്ന് മഗ്രിബ് നംസ്‌കാരത്തോടനുബന്ധിച്ച് അബൂഹമൂർ ഖബർസ്ഥാനിൽ കോവിഡ് പ്രോട്ടോകോൾ പ്രകാരം ഖബറടക്കും.