അജ്മാൻ: മകളോടൊപ്പം വിസിറ്റിൽ വന്ന മലയാളി അജ്മാനിൽ നിര്യാതനായി. ചാവക്കാട് അനു ഗ്യാസ് റോഡിൽ താമസിക്കുന്ന പരേതനായ എൻ.കെ. സൈതാലികുട്ടിയുടെ മകൻ വി.പി. ഹനീഫ ആണ് മരിച്ചത്. പരേതന് 67 വയസായിരുന്നു പ്രായം.

ഏറെ കാലം പ്രവാസ ലോകത്ത് ജോലി ചെയ്തിരുന്ന ഹനീഫ പിന്നീട് നാട്ടിൽ സ്ഥിര താമസമാക്കിയിരുന്നു. അജ്മാനിലുള്ള മകളോടൊപ്പം അടുത്തിടെ വിസിറ്റിൽ വന്നതായിരുന്നു.ശാരീരിക അസ്വസ്ഥതകളാൽ രണ്ടാഴ്ച മുമ്പ് അജ്മാൻ ഖലീഫ ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ചയാണ് മരിച്ചത്.

ഭാര്യ: ഷക്കീല. മക്കൾ: ശറീന, സബിത. മരുമക്കൾ: ഫാറസ് (കുവൈത്ത്), ഷെബിൽ (ദുബൈ). നടപടികൾ പൂർത്തീകരിച്ച് മയ്യിത്ത് അജ്മാനിൽ ഖബറടക്കും. ദു?ൈബയിലുള്ള വി.പി. സുലൈമാൻ ഒരുമനയൂർ സഹോദരനാണ്. ',