സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞു വീണു മരിച്ചു. വളാഞ്ചേരി തിരുവേഗപ്പുറ സ്വദേശി കിണങ്ങാട്ടിൽ ഉസ്മാൻ ആണ് ജോലി സ്ഥലത്തു കുഴഞ്ഞുവീണു മരിച്ചത്. 52 വയസായിരുന്നു പ്രായം.

റഹീലി പോളിക്ലിനിക്കിലെ ഫാർമസിയിൽ ജോലി ചെയ്തുവരികയായിരുന്നു. ഹംസഹാജിയുടെയും നബീസയുടെയും മകനാണ്. ഭാര്യ: ഫൗസിയ. മക്കൾ: മുഹമ്മദ് ആഷിഖ്, അൽ സാബിത്. കബറടക്കം ജിദ്ദയിൽ.