- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിയുടെ ഭാഗമായി റിയാദിൽ നിന്ന് ജിദ്ദയിലെത്തിയ മലയാളി കൊറോണ ബാധിച്ച് മരിച്ചു; മരിച്ചതുകൊടുവള്ളി സ്വദേശി
ജിദ്ദ: റിയാദ് ആസ്ഥാനമായി ജോലി ചെയ്തു വരികയായിരുന്ന കൊടുവള്ളി സ്വദേശി ജിദ്ദയിൽ വെച്ച് കൊറോണ ബാധിതനായി മരണപ്പെട്ടു. കോഴിക്കോട്, കൊടുവള്ളി, ആരാമ്പ്രം, ചോലക്കര സ്വദേശി താഴംതെക്കെ തൊടുകയിൽ സലീം (52) ആണ് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരിക്കേ മരിച്ചത്. മൃതദേഹം ദഹ്ബാൻ ഖബറിസ്ഥാനിൽ ഖബറടക്കി. പരേതനായ അബു, ആയിഷ ദമ്പതികളുടെ മകനാണ്.
റിയാദ് ആസ്ഥാനമായി ചരക്കുകൾ വാഹനത്തിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്ന ഏർപ്പാടായിരുന്നു സലീമിന്. ജോലിയുടെ ഭാഗമായാണ് ഇദ്ദേഹം ജിദ്ദയിലെത്തിയത്. ജിദ്ദയിൽ എത്തിയ ശേഷം കൊറോണ ബാധിതനായതിനെ തുടർന്ന് ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ഒരാഴ്ചയിലേറെയായി ചികിത്സയിലായിരുന്നു.
ഭാര്യ: സുഹ്റാബി. മക്കൾ: ഷാഹുൽ ഹമീദ് (സി.എ വിദ്യാർത്ഥി), ഷഹ്ന, ഷഹല, ലബീബ്. സഹോദരൻ: ഇസ്മയിൽ ജിദ്ദയിലുണ്ട്. ജിദ്ദ കെ എം സി സി വെൽഫെയർ വിങ് പ്രവർത്തകർ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി.