മനാമ: ഐ സി എഫ് സൽമാബാദ് സെൻട്രൽ പ്രസിഡണ്ട് മുഹമ്മദ് നിസാമുദ്ധീൻ ഹിശാമി (53) വളപട്ടണം ഇന്നലെ പുലർച്ചെ ബഹ്‌റൈനിൽ നിര്യാതനായി.കോവിഡ് ബാധിച്ച് ഒരാഴ്ച മുമ്പ് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് ബഹ്‌റൈൻ മിലിറ്ററി ഹോസ്പിറ്റലിലേക്ക് മാറ്റുകയുമായിരുന്നു.

ചെറുകുന്ന് സ്വദേശി ഖദീജയാണ് ഭാര്യ .നസ്മിയ, നാഫിഅ , അബൂബക്കർ എന്നിവർ മക്കളും ആരിഫ് ജാമാതാവുമാണ്. .നടപടി ക്രമങ്ങൾക്ക് ശേഷം മയ്യിത്ത് ബഹ്‌റൈനിൽ തന്നെ ഖബറടക്കം നടക്കും. ഐ സി എഫ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഇതിനായുള്ള നടപടികൾ പുരോഗമിച്ചു വരുന്നു.

28 വർഷമായി പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം ബഹ്‌റൈനിലെ മത സാമൂഹിക രംഗത്ത് നിറസാന്നിദ്ധ്യമായിരുന്നു. കോവിഡ് കാലത്ത് സേവന രംഗത്ത് എന്നും മുൻപന്തിയിലുണ്ടായിരുന്നു .പരേതന് വേണ്ടി മയ്യിത്ത് നിസ്‌കരിക്കാനും പ്രത്യേക പ്രാർത്ഥന നടത്താനും കേരള മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് കാന്തപുരം അബൂബക്കർ മുസ്ല്യാരും ജനറൽ സിക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങളും അഭ്യർത്ഥിച്ചു.