- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അപൂർവ്വ രോഗം ബാധിച്ച മകനെ ദയാവധത്തിന് അനുവദിക്കണമെന്ന് അമ്മയുടെ ഹർജി; മണിക്കൂറുകൾക്കുള്ളിൽ മകൻ മരിച്ചു
ഹൈദരാബാദ്: രക്തത്തിൽ അത്യപൂർവ്വമായ രോഗം ബാധിച്ച മകനെ ചികിത്സിക്കാൻ നിർവാഹമില്ലാതെ വന്നതോടെ ദയാവധത്തിന് അനുമതി തേടി മാതാവ് കോടതിയിൽ. അപേക്ഷ നൽകി മടങ്ങും വഴി ഓട്ടോറിക്ഷയിൽ ഇരുന്നുതന്നെ മകൻ മരണത്തിന് കീഴടങ്ങുകയും ചെയ്തു. അപേക്ഷ നൽകി രണ്ട് മണക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്.
അപൂർവ്വ രോഗം ബാധിച്ച ഒമ്പത് വയസ്സുകാരൻ ഹർഷവർധന് വൈദ്യ സഹായം നൽകുകയോ ദയാവധത്തിന് അനുവദിക്കുകയോ വേണമെന്നായിരുന്നു അമ്മ അരുണയുടെ ആവശ്യം. തെലങ്കാനയിലെ പുഗനൂർ ലോക്കൽ കോടതിയിലാണ് അവർ അപേക്ഷ നൽകിയത്.
ചിറ്റൂർ സ്വദേശികളാണ് ഇവർ. അപൂർവ്വ രോഗവുമായി ജനിച്ച ഹർഷവർധൻ നാല് വർഷം മുൻപുണ്ടായ അപകടത്തെ തുടർന്ന് കിടപ്പിലായി. ഏറെ ചികിത്സിച്ചുവെങ്കിലും ഒരു മാറ്റവുമുണ്ടായില്ല. ഭൂമി വിറ്റും സ്വർണം പണയപ്പെടുത്തിയും ചികിത്സിച്ചു. ആശുപത്രി ബില്ലുകൾ അടക്കയ്ക്കാൻ നാല് ലക്ഷം രൂപ ബാങ്ക് വായ്പയുമെടുത്തു. ഇനിയും മുന്നോട്ടുപോകാൻ ഒരു മാർഗവുമില്ലാതെ വന്നതോടെയാണ് കുടുംബം കോടതിയെ സമീപിച്ചത്.
കുട്ടിക്ക് ചികിത്സ നൽകാൻ സർക്കാർ തയ്യാറാകുകയോ ദയാവധം നൽകാൻ അനുവദിക്കുകയോ വേണമെന്നാണ് അമ്മയുടെ ആവശ്യം. ഈ ആവശ്യത്തിനായി രണ്ടു ദിവസം അവർ കോടതിയിൽ പോയി. ഇന്നലെ കോടതിയിൽ നിന്നും മടങ്ങുംവഴി ഹർഷവർധന് രക്തസ്രാവമുണ്ടാവുകയും വാഹനത്തിൽ വച്ചുതന്നെ മരണമടയുകയുമായിരുന്നു.
മറുനാടന് ഡെസ്ക്