കുവൈത്ത് സിറ്റി: മലപ്പുറം പൊന്നാനി സ്വദേശി കുവൈത്തിൽ നിര്യാതനായി. പൊന്നാനി കാഞ്ഞിരമുക്ക് പത്തായി സെന്ററിൽ താമസിക്കുന്ന മാളിയേക്കൽ അമ്മദ് (75) ആണ് മരിച്ചത്?. 40 വർഷത്തോളമായി കുവൈത്തിൽ ജോലിചെയ്യുന്നു.

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സിറ്റി മേഖല അംഗമാണ്. പിതാവ്: പരേതനായ കുഞ്ഞിബാവ മുസ്‌ലിയാർ (തെക്കേപ്പുറം ഹാജിയാർ പള്ളി മുൻ ഇമാം). മക്കൾ: ശാഹിദ, ഫാത്തിമ, നിസാർ. മരുമക്കൾ: ഹനീഫ മാളിയേക്കൽ (പി.സി.ഡബ്ല്യൂ.എഫ് കുവൈത്ത് ഉപദേശക സമിതി ചെയർമാൻ), സിദ്ധീഖ് (കുവൈത്ത്?) ജുവൈഷ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഖബറടക്കം പത്തായി സെന്റർ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.',