- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ ഇന്നലെ മരണം വിളിച്ചത് രണ്ട് കണ്ണൂർ സ്വദേശികളെ; മസ്കത്തിൽ കോവിഡ് ബാധിച്ച് മൗവ്വഞ്ചേരി സ്വദേശി മരിച്ചപ്പോൾ അത്താഴക്കുന്ന് സ്വദേശിയുടെ മരണം ഹൃദയാഘാതം മൂലം
ഒമാനിൽ ഇന്നലെ മരണം വിളിച്ചത് രണ്ട് കണ്ണൂർ സ്വദേശികളെ ആണ്. ഒരാൾ കോവിഡ് മൂലം മരിച്ചപ്പോൾ മറ്റൊരാളെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം വിളിക്കുകയായിരുന്നു. കണ്ണൂർ മൗവ്വഞ്ചേരി സ്വദേശി ആണ് കോവിഡ് ചികിൽസയിലിരിക്കെ മരിച്ചത് കീരിയോട് സമീറാ മൻസിൽ കെ ടി സമീർ(42) ആണ് മരിച്ചത്.
22 വർഷമായി റൂവിയിലുള്ള ഇദ്ദേഹം ഷറോട്ടൻ ഹോട്ടലിന് സമീപം ഷെൽ പെട്രോൾ പമ്പിലെ കഫ്തീരിയയിൽ ജീവനക്കാരനായിരുന്നു. പുതുതായി പണികഴിപ്പിച്ച വീട്ടിലേക്ക് താമസം മാറാനായി നാട്ടിൽ പോവാനുള്ള ഒരുക്കത്തിനിടെയാണ് കോവിഡ് ബാധിച്ചത്. പരേതനായ എറമുള്ളാൻ കുട്ടിയുടെയും ആയിഷയുടെയും മകനാണ്. ഭാര്യ: മുബീന. മക്കൾ: നദാ ഷെറിൻ, ഫാത്തിമാ സിയ, മുഹമ്മദ്. സഹോദരങ്ങൾ: നസീർ, ലത്തീഫ്, നസീമ, റസീന, ഹസീന, സമീറ. മയ്യിത്ത് മുബേലയിൽ ഖബറടക്കി
കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ബത്തക്ക കോളേത്ത് മുസ്തഫ(65)ആണ് മത്രയിൽ ഹൃദയാഘാതം മൂലം മരിച്ച മറ്റൊരാൾ.ബുധനാഴ്ച പ്രഭാത നമസ്‌കാരം കഴിഞ്ഞ് ഉറങ്ങാൻ കിടന്ന മുസ്തഫയെ മത്ര ജിബ്രുവിലുള്ള താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 38 വർഷമായി ഒമാനിൽ പ്രവാസിയാണ് ഇദ്ദേഹം. പരേതരായ പാറയിൽ അബ്ദുൽ ഖാദർ-നഫീസ ദമ്പതികളുടെ മകനാണ്. ഭാര്യ: റൗള, മക്കൾ: സമീറ, സീനത്ത്, സുഫൈദ്, ഷബീറ.