ത്തറിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. താമസ സ്ഥലത്തുവെച്ചുണ്ടായ ഹൃദയാഘാതം മൂലം തൃശൂർ കൊടുങ്ങല്ലൂർ കോതപറമ്പ് സ്വദേശി ഷംസുദ്ദീൻ ഇടശ്ശേരി (60) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസ സ്ഥലത്തുവെച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

30 വർഷമായി ഖത്തറിലുണ്ടായിരുന്ന അദ്ദേഹം വാഹനങ്ങളുടെ റിക്കവറി ജോലികൾ ചെയ്തുവരികയായിരുന്നു. ഭാര്യ - സക്കീന. മക്കൾ - ഷെബിൻ, ഷെഫിൻ, ശഹീന. കെഎംസിസി കയ്പമംഗലം ഭാരവാഹിയായിരുന്ന അഷ്‌റഫ് ഇടശ്ശേരിയുടെ സഹോദരനാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.