മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി മരിച്ചു. പാലക്കാട് ചുണ്ണങ്ങോട് തോട്ടതൊടി വീട്ടിൽ മുഹമ്മദ് മകൻ ഇബ്രാഹിം (46) ആണ് മസ്‌കത്തിൽ മരണപ്പെട്ടത്.വാദി കബീർ അൽ സുലൈമി പാർട്‌സ് ഷോപ്പിലെ ജീവനക്കാരനായിരുന്നു.

മാതാവ്: ആയിഷ. ഭാര്യ: സുനീറ. മകൻ: ഇയാസ്. ഖബറടക്കം കോവിഡ് മാനദണ്ഡങ്ങളോടെ അമിറാത്തിൽ നടത്തും.