ലയാളി യുവതി സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ചു.ലബാർ ചേംബർ ഓഫ് കൊമേഴ്‌സ് മുൻ പ്രസിഡന്റ് കാരപറമ്പ് ആനന്ദ് ഗാർഡൻസിൽ സി മോഹനന്റെ (ചാർട്ടേർഡ് എക്കൗ ണ്ടന്റ് ) മകൾ അശ്വതി മോഹൻ ആണ് മരിച്ചത്. പരേതയ്ക്ക് 35 വയസായിരുന്നു പ്രായം.

ഭർത്താവ് ബിപിൻ നായർ (എൻജിനീയർ ). മാതാവ് പ്രേമ മോഹൻ. സഹോദരി ഐശ്വര്യ .സംസ്‌ക്കാരം പിന്നീട്.കോവിഡ് ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ടു മാസം മുമ്പ് ദമ്മാം അൽമന ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. പിന്നീട് ന്യുമോണിയയെ തുടർന്ന് വെന്റിലേറ്ററിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുകയായിരുന്നു.

ആരോഗ്യ നിലയിൽ ഇടക്കു വെച്ച് അൽപ്പം പുരോഗതി വന്നിരുന്നെങ്കിലും ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. ഒടുവിൽ നടത്തിയ കോവിഡ് പരിശോധനയിൽ നെഗറ്റീവ് ആയിരുന്നു. വിവാഹം കഴിഞ്ഞു പതിനൊന്നു വർഷവും ഒരു മാസവും ഒരു ദിവസവും തികയുന്ന ഇന്ന് തന്നെയായിരുന്നു അശ്വതിയുടെ മരണം. മക്കളില്ല. ഭർത്താവ് ബിപിൻ എസ് നായർ കഴിഞ്ഞ എട്ടു വർഷമായി ഒരു സ്വകാര്യ കമ്പനിയിൽ മാനേജർ ആയി ജോലി ചെയ്തു വരുന്നു.

അച്ഛൻ സി.എ മോഹൻ, അമ്മ പ്രേമ മോഹൻ എന്നിവർ ചികിത്സയിൽ കഴിയുന്ന മകളെ സന്ദർശിക്കുന്നതിനായി കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പ് ദമ്മാമിൽ എത്തിയിരുന്നു. മൃതദേഹം നാട്ടിലെക്കയക്കുന്നതിനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.