- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികൾ; അപ്രതീക്ഷിത മരണത്തിന് കീഴടങ്ങിയത് കോഴിക്കോട്, കണ്ണൂർ, തലശേരി സ്വദേശികൾ
മസ്‌കത്ത്: കോവിഡ്ബാധിച്ച്മൂന്ന്മലയാളികൾ കൂടി ഒമാനിൽ മരിച്ചു. കോഴിക്കോട് കക്കോടി സ്വദേശി വാഴക്കാട്ടിൽ പരേതനായ കുട്ട?െന്റ മകൻ ജയരാജൻ (60) സുഹാറിലാണ്മരണപ്പെട്ടത്. സുഹാർ സനയ്യയിലുള്ള സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്നു. കല്ല്യാണി മാതാവും രേണുക ഭാര്യയുമാണ്. മകൻ: ജിനുരാജ്?. കുടുംബം മസ്‌കത്തിലുണ്ട്
.കണ്ണൂർ തളിപ്പറമ്പ് സ്വദേശി രാജീവൻ (41) മസ്‌കത്തിൽ ഞായറാഴ്ച മരണപ്പെട്ടു. കോവിഡ് ബാധിച്ച് ഒരാഴ്ചയോളമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിൽ എൻജിനിയറായിരുന്നു. ഭാര്യ: നീലിമ. മക്കൾ: ശ്രീനന്ദ്, തൻവി.
തലശേരി ചൊക്ലി നിടുമ്പ്രം സ്വദേശി വേലാണ്ടി കുനിയിൽ പ്രവീൺ (48) ഹൃദയാഘാതത്തെ തുടർന്ന്തിങ്കളാഴ്ചയാണ്മരണപ്പെട്ടത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ്‌സ്ഥിരീകരിച്ചു. രണ്ട്ദിവസം മുമ്പ്ശ്വാസതടസത്തിന്ചികിൽസ തേടിയിരുന്നു. വാദികബീറിലെ പ്രിന്റിങ്പ്രസിൽ ചിത്രകാരനും ഗ്രാഫിക് ഡിസൈനറുമായി ജോലി ചെയ്തുവരുകയായിരുന്നു. ഇരുപതു വർഷമായി ഒമാനിലുണ്ട്.നിറഞ്ഞ സൗഹൃദത്തിനുടമയായ പ്രവീൺ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാഡമി അംഗവുമായ പ്രദീപ് ചൊക്ലിയുടെ മാതൃസഹോദരനാണ്. പരേതനായ നാണുവി?െന്റയും ശാരദയുടെയും മകനാണ്. ജുമയാണ്ഭാര്യ. മക്കൾ: ഓഷിൻ, ലിറിക്.',