- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മലയാളി ഡോക്ടർ ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചു; വിട പറഞ്ഞത് ബുറൈമിയിൽ സ്വകാര്യ ക്ലിനിക്കിൽ ജോലി നോക്കിവന്ന കൊല്ലം സ്വദേശിയായ ഡോക്ടർ
മസ്‌ക്കറ്റ്: ഒമാനിൽ കോവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാസ് കുട്ടൻ (51) ആണ് ഒമാനിലെ ബുറൈമിയിൽ മരണപ്പെട്ടത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലിചെയ്തുവരികയായിരുന്നു.
കോവിഡ് ബാധിച്ചു ബുറൈമി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ 12 വർഷമായി ഒമാനിലെ വിവിധ ആശുപത്രികളിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. അറ്റ്ലസ് ഹോസ്പിറ്റൽ, എൻ.എം.സി ഹോസ്പിറ്റൽ , സലാലയിലെ സ്വകാര്യ ആശുപത്രി, ഏറ്റവും ഒടുവിൽ ബുറൈമിയിലെ സ്വകാര്യ ക്ലിനിക് എന്നിവിടങ്ങളിലും ജോലി നോക്കിയിരുന്നു.
ഒന്നര മാസം മുൻപ് അവധിക്ക് നാട്ടിൽ പോയി ഒമാനിലേക്ക് മടങ്ങി വന്നിരുന്നു. സംസ്‌കാരം സൊഹാറിലെ ശ്മശാനത്തിൽ നടക്കുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഭാര്യാ : സബിത. മക്കൾ: ജയ കൃഷ്ണൻ (വിദ്യാർത്ഥി, കാനഡ), ജഗത് കൃഷ്ണൻ (സ്‌കൂൾ വിദ്യാർത്ഥി).
Next Story