- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒമാനിൽ കോവിഡ് ബാധിച്ച് മരിച്ചത് മൂന്ന് മലയാളികൾ; ഹൃദയാഘാതം മൂലം ഒരു മരണവും; അപ്രതീക്ഷിത മരണ വാർത്തകളിൽ നടുങ്ങി മലയാളി സമൂഹം
ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് മലയാളിയും ഹൃദയാഘാതം മൂലം ഒരാളും മരിച്ചു. കോവിഡ് ബാധിച്ചവരിൽ ഒരാൾ കണ്ണൂർ സ്വദേശിയും മറ്റ് രണ്ട് പേർ മലപ്പുറം ആലപ്പുഴ സ്വദേശിയുമാണ്. വളപട്ടണം സ്വദേശി പാറമ്മൽ ഷാഹുൽ ഹമീദ്(59) ബർക്കയിൽ കോവിഡ് ബാധിച്ച് മരിച്ചത്.
ബർക്കയിലെ ബദർസമ ആശുപത്രിയിൽ കോവിഡ് സംബന്ധമായ ചികിൽസയിലായിരുന്നു. ബർക്ക ജാമിഉസ്സലാം മസ്ജിദിനു സമീപം വീട്ടുപകരണങ്ങളുടെ വ്യാപാരം നടത്തി വരികയായിരുന്നു. പരേതരായ വി ഉസ്മാന്റെയും പാറമ്മൽ അസ്മയുടെയും മകനാണ്. ഭാര്യ: സൽമ, മക്കൾ: ഫിദ, ഹിബ. മരുമകൻ: ഇജാസ്. സഹോദരങ്ങൾ: ആബിദ, അശ്റഫ്(സൗദി), റഫീഖ്(വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്).
മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ പറച്ചികോടൻ സുനീർ ആണ് മസ്‌കറ്റിലെ അൽ നഹ്ദ ആശുപത്രിയിൽ മരിച്ച മറ്റൊരൾ ബർക്കയിൽ ജോലി ചെയ്ത് വരികയായിരുന്നു. ഭാര്യ: സെലീന, മക്കൾ: സിനാൻ, ഫാത്തിമ സന, ഫാത്തിമ സെൻഹ
ആലപ്പുഴ ചേർത്തല സ്വദേശി ചിറയിൽ വീട്ടിൽ വെങ്കിടേശ്വര പിള്ളയുടെ മകൻ സുരേഷ് കുമാർ (54) ആണ് മരിച്ച മറ്റൊരു മലയാളി സൂർ സർക്കാർ ആശുപത്രിയിലാണ്മരണപ്പെട്ടത്?. സൂറിലെ ഹോട്ടലിൽ കഴിഞ്ഞ പത്തു വർഷത്തോളമായി കുക്കായി ജോലി ചെയ്യുന്ന സുരേഷ് കുമാർ കോവിഡ് ബാധിച്ച് കഴിഞ്ഞ ഒരു മാസത്തോളമായി സൂറിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ന്യുമോണിയയാണ് മരണകാരണമായത്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം സുഹാറിൽ സംസ്‌കരിക്കും. രാജമ്മ മാതാവും ലത ഭാര്യയുമാണ്. മക്കൾ: അഖിൽ, നന്ദന.
ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് കുപ്പം സ്വദേശി പരേതനായ കെ ഐ ഉമ്മർ ഹാജിയുടെ മകൻ കെ വി ഹൗസിൽ സിദ്ദീഖ്(55)ആണ് റൂവിയിൽ മരിച്ചത്. തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് തളർന്നുവീഴുകയായിരുന്നു. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 30 വർഷത്തിലധികമായി ഒമാനിൽ പ്രവാസിയാണ്. ആദ്യകാലത്ത് സൂപ്പർമാർക്കറ്റ് നടത്തിയിരുന്നെങ്കിലും സ്വദേശിവത്കരണം നിലവിൽ വന്നതോടെ റൂവിയിൽ സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്നു. മാതാവ്: ആയിഷ, ഭാര്യ: സുമയ്യ, മക്കൾ: ഷദ സിദ്ദീഖ്, ഇശാൻ സിദ്ദീഖ്, ഇസ്വ സിദ്ദീഖ്.