മസ്‌കത്ത്: കോവിഡ് ബാധിച്ച് ഒമാനിൽ മൂന്ന് മലയാളികൾ കൂടി മരിച്ചു. കൊല്ലം അമ്പലത്തും ഭാഗം പൊരുവഴി അവിട്ടം നിവാസിൽ ശിവദാസന്റെ മകൻ സുനിൽകുമാർ (46) ഇബ്രിയിലാണ് മരിച്ചത്. സുവൈഖിൽ ഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. ലളിത മാതാവും ചന്ദ്രലേഖ ഭാര്യയുമാണ്. മക്കൾ: ശ്രീലാൽ, ശ്രീവിദ്യ, ശ്രീലക്ഷ്മി.

സഹോദരങ്ങൾ: സുരേഷ്‌കുമാർ, സതീഷ് കുമാർ, സുഭാഷ് കുമാർ. സംസ്‌കാരം സോഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ആലപ്പുഴ പാതിരപള്ളി അവലൂക്കുന്ന്, സൗത്ത് ആര്യാട്, സ്വദേശി മൂത്താംപാടത്ത് പൊന്നപ്പൻ മകൻ രതീഷ് (37) ആണ് മരിച്ച മറ്റൊരാൾ. കോവിഡ് ബാധിതനായി മസ്‌കത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം സൊഹാറിൽ നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: പ്രീണ. മകൻ, റിത്വിക്. സഹോദരി: റജിത.

കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ (46) ആണ് മരിച്ച മൂന്നാമത്തെ ആൾ. റൂവി അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. ഭാര്യ: വഹീദ ഗഫൂർ, മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്‌ള ഫാത്തിമ.