- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാമ്പുവിൽ മലയാളി മരിച്ചു; ഒഐസിസിയുടെ സജീവ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ കണ്ണൂർ സ്വദേശിയുടെ വേർപാട് വിശ്വസിക്കാനാവാതെ സുഹൃത്തുക്കൾ
യാംബു: ഒഐസിസിയുടെ സജീവ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ കണ്ണൂർ സ്വദേശിയുടെ മരണ വാർത്ത വിശ്വസിക്കാനാവാതെ കഴിയുകയാണ് മലയാളി സമൂഹം. കണ്ണൂർ തോട്ടട 'ദീപ്തി' വീട്ടിൽ കെ.ടി ദിൽജിത്ത് (48) ആണ് മരിച്ചത്. ഒ.ഐ.സി.സി യാംബു സെൻട്രൽ കമ്മിറ്റി ട്രഷറർ ആയിരുന്നു.
ഒരു മാസമായി യാംബു റോയൽ കമ്മീഷൻ മെഡിക്കൽ സെന്ററിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് ഇദ്ദേഹം ഞായറാഴ്ച രാത്രിയോടെ മരിച്ചത്. രണ്ടു പതിറ്റാണ്ടായി യാംബുവിലെ സൗദി ബിൻലാദിൻ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
കൊട്ടായംകണ്ടി പവിത്രൻ ആണ് ദിൽജിത്തിന്റെ പിതാവ്. മാതാവ്: വസുധ. ഭാര്യ: ദിവ്യ ദിൽജിത്ത്. മക്കൾ: ഋതിക ദിൽജിത്ത്, ദ്രുവ് ദിൽജിത്ത്. സഹോദരങ്ങൾ : കിരൺജിത്ത് (ഉണ്ണി), ദീപ്തി. ദിൽജിത്തിന്റെ കുടുംബം യാംബുവിൽ തന്നെയുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണ്.
Next Story