മസ്‌കത്ത്: ഹൃദയാഘാതത്തെ തുടർന്ന് ആലപ്പുഴ സ്വദേശി ഒമാനിൽ മരിച്ചു. വടുതല അരേശേരിൽ പരേതനായ ഹബീബിന്ററ മകൻ റഫീഖാണ് കഴിഞ്ഞ ദിവസം സുവൈഖിൽ മരിച്ചത്. വീട്ടിൽവെച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. കുടുംബം ഒമാനിലുണ്ട്. ഭാര്യ: ജസ്‌ന. മക്കൾ: ഫർഹ ഫാത്തിമ, അംറിൻ ഫാത്തിമ. മയ്യിത്ത് സുഹാറിൽ ഖബറടക്കി.