മാനിൽ വീണ്ടും മലയാളികളുടെ മരണം തുടർക്കഥയാകുന്നു കോവിഡ് ബാധിച്ച് കാസർകോട് സ്വദേശിയുടെ മരണവും കുഴഞ്ഞ് വീണ് മരിച്ച തൃശൂർ സ്വദേശിയുടെ മരണവുമാണ് മലയാളി സമൂഹത്തിന് ഞെട്ടലുണ്ടാക്കുന്നത്.

ചേറൂർ കുമ്പക്കോട് സ്വദേശി മുഹമ്മദ് ഹനീഫയാണ് റുസ്താഖിലെ ആശുപത്രിയിൽ കഴിഞ്ഞ ദിവസം മരിച്ചത്. ബർക്കയിൽ വീട്ടുഡ്രൈവറായി ജോലി ചെയ്തുവരുകയായിരുന്നു. 10 വർഷത്തോളം കസബിൽ ജോലി ചെയ്തിരുന്നു. ഭാര്യ: മിസ്‌റിയ. മക്കൾ: തബ്‌സീറ, ഫിദ, മിസ്ഫ, ലിയ.'

തൃശൂർ പഴുവിൽ സ്വദേശി വലിയകത്ത് മുഹമ്മദ് കുട്ടിയുടെ മകൻ ഇബ്രാഹീം (47) ആണ് കുഴഞ്ഞ് വീണ് മരിച്ചത്. ഗൂബ്രയിലെ താമസസ്ഥലത്ത് കുഴഞ്ഞുവീണതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

മാതാവ്: ഖദീജ കുട്ടി. ഭാര്യ: ഷാജിത. മക്കൾ: ആഷിക്, ഷഹബാസ്. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റിവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.