ജിദ്ദ: ചികിൽസയിലായിരുന്ന മലപ്പുറം എടക്കര മുസ്ല്യാരങ്ങാടി സ്വദേശിനി നസീമ (43) ജിദ്ദയിൽ മരിച്ചു. ഒന്നരമാസം മുമ്പ് കോവിഡ് വന്ന് ഭേദമായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ഒരുവർഷം മുമ്പ് കിഡ്നി മാറ്റിവയ്ക്കൽ നടത്തിയതിനാൽ കൊവിഡിനുശേഷവും അസുഖ ബാധിതയായി സുലൈമാനിയ ഈസ്റ്റ് ജിദ്ദ ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു.

കഴിഞ്ഞ 20 ദിവസമായി വെന്റിലേറ്ററിലായിരുന്നു. 15 വർഷത്തോളമായി ജിദ്ദയിലുള്ള നസീമ കിങ് ഫഹദ് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായി ജോലിചെയ്യുകയായിരുന്നു. സൗദി എടക്കര വെൽഫെയർ അസോസിയേഷൻ ജിദ്ദ പ്രസിഡന്റും എടക്കര മുസ്ല്യാരങ്ങാടിയിൽ താമസിക്കുന്ന ഹൈദർ ഹാജിയുടെ മകനുമായ ഷാഹിദ് റഹ്‌മാൻ എന്ന നാണിയുടെ ഭാര്യയാണ്. ഏകമകൻ യാസീൻ 9 വയസ്സ്.