മസ്‌കത്ത്: ഒമാനിൽ കോവിഡ് മൂലം വീണ്ടും മലയാളികളുടെ മരണം. തൃശൂർ തിരുവനന്തപുരം സ്വദേശികളാണ് മരിച്ചത്. ചാവക്കാട്, വടക്കേക്കാട് സ്വദേശി പിലാക്കാടയിൽ മൊയ്തീൻ മകൻ ഖലീൽ (55) ആണ് ഒമാനിലെ നിസ്വയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.

രണ്ടാഴ്ചയോളമായി നിസ്വ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഖലീൽ ഇന്നലെ രാത്രിയോടെയാണ് മരണപ്പെട്ടത്.
റാണി ജ്യൂസ് കമ്പനിയിൽ ഏരിയ സെയിൽസ് മാനേജറായി ജോലി ചെയ്തുവരികയായിരുന്നു. മസൂൺ ഡയറി, യൂണിക എന്നീ കമ്പനികളിലും ജോലി ചെയ്തിട്ടുണ്ട്. മാതാവ് - ആയിഷ. ഭാര്യ - ഷമീന. മക്കൾ - സിനാൻ, ഹനാൻ, ഹാനിയ. സഹോദരങ്ങൾ: റഷീദ്, നാസർ, മുഹമ്മദലി, ഉമ്മർ, അബൂബക്കർ,സകീന, ഷമീറ.

തിരുവനന്തപുരം കിളിമാനൂർ സ്വദേശി കുഞ്ഞൻ പിള്ളയുടെ മകൻ ശശികുമാർ (61) ആണ് മരിച്ച മറ്റൊരാൾ. മസ്‌കറ്റിലെ ഹെയ്ലിൽ കാർ മെക്കാനിക്കായി ജോലി ചെയ്തു വരികയുമായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം