- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- POETRY
ക്വീൻസ്ലാന്റ് കാറപകടം: മരിച്ച മലയാളി യുവതിയുടെയും രണ്ട് മക്കളുടെയും സംസ്‌കാരം ചൊവ്വാഴ്‌ച്ച; ചാലക്കുടി സ്വദേശികൾക്ക് വിട നല്‍കാനൊരുങ്ങി മലയാളി സമൂഹം
ക്വീൻസ്ലാന്റിലെ ടൂവൂംബയിൽ കാറപകടത്തിൽ മരിച്ച മലയാളി യുവതിയുടെയും രണ്ടു മക്കളുടെയും സംസ്‌കാരം ചൊവ്വാഴ്‌ച്ച നടക്കും. ബ്രിസ്ബനില സെന്റ് തോമസ് ചർച്ച് വച്ചിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. രാവിലെ പള്ളിയിലെ ശ്രുശ്രൂഷകൾ 11 മണിക്ക് ആരംഭിക്കും.ഒരേ കല്ലറയിലാണ് ലോട്‌സിയുടെയും മക്കളുടെയും സംസ്‌കാരം നടത്തുന്നത്.
കോവിഡ് നിയന്ത്രണണങ്ങൾ കാരണം ബന്ധുക്കൾക്ക് പോലും ഓൺലൈനായി മാത്രമാകും ഇതിൽ പങ്കെടുക്കാൻ കഴിയുക. ചടങ്ങിൽ പങ്കെടുക്കാൻ കഴിയുന്ന ആളുകളുടെ എണ്ണം പത്ത് പേർ മാത്രമാകും.
ന്യൂസൗത്ത് വെയ്ൽസിലെ ഓറഞ്ചിൽ നിന്ന് ബ്രിസ്ബനിലേക്ക് പുതിയ ജോലി കിട്ടി പോയ ബിബിനും കുടുംബത്തിനും കഴിഞ്ഞ മാസം അവസാനമാണ് അപകടം സംഭവിക്കുന്നത്.അപകടത്തിൽ ബിബിന്റെ ഭാര്യയും രണ്ട് കുട്ടികളുമാണ് മരിച്ചത്. കാറും ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 35കാരിയായ ലോട്‌സി ജോസും, ആറുവയസുള്ള മകൾ കേറ്റ്‌ലിൻ സംഭവ സ്ഥലത്ത് വച്ചും രണ്ടാമത്തെ മകൻ കഴിഞ്ഞ ദിവസമുമാണ് മരിച്ചത്.
മൂന്നു വയസുള്ള ഇളയ ആൺകുട്ടിയുടെയും ബിപിന്റെയും നില ഇപ്പോൾ മെച്ചപ്പെട്ട് കഴിഞ്ഞു.കേരളത്തിൽ ചാലക്കുടി പോട്ട സ്വദേശികളാണ് അപകടത്തിൽപ്പെട്ട കുടുംബം