- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- Book News
ഖത്തറിൽ ബീച്ചിൽ കുളിക്കുന്നതിനിടെ ഹൃദയാഘാതം മൂലം മലയാളി യുവാവ് മരിച്ചു; സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ മരണം വിളിച്ചത് കോഴിക്കോട് സ്വദേശിയെ
ഖത്തറിൽ ബീച്ചിൽ കുളിക്കാൻ പോയ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു. കോഴിക്കോട് വാണിമേൽ സ്വദേശി പരപ്പുപാറ മയങ്ങിയിൽ അബുവിന്റെ മകൻ ജംഷിദ് (35) ആണ് മരിച്ചത്. ദോഹയിൽ നിന്നും 60 കിലോമീറ്റർ അകലെയുള്ള ബീച്ചിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാന്‍ പോയതായിരുന്നു.
വെള്ളിയാഴ്ച പുലർച്ചെ ബീച്ചിൽ വച്ചാണ് ഹൃദയഘാതം ഉണ്ടായത്. ഉടൻ തന്നെ ആംബുലൻസ് സ്ഥലത്തെത്തിയെങ്കിലും മരണം സംഭവിച്ചിരുന്നു. മാതാവ് ജമീല. ഭാര്യ: മുഹ്സിന ( ദേവർകോവിൽ ) മക്കൾ: ഫാത്തിമ (5) ഹവ്വ (3) മുഹമ്മദ് (ഏഴു മാസം ) എന്നിവർ മക്കളാണ്. മയ്യത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു
Next Story