- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈറ്റിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെയിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു; ഹരിപ്പാട് സ്വദേശിയുടെ മരണം ഭാര്യയുടെയും മക്കളുടെയും മുമ്പിൽ വച്ച്
കുവൈറ്റ് സിറ്റി :കുവൈത്തിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ് പ്രവാസി മലയാളി മരണപ്പെട്ടു.ആലപ്പുഴ ഹരിപ്പാട് സ്വദേശി റെനി ജേക്കബ് വേണാട്ടുശേരിയിൽ (39)മരണപ്പെട്ടത്. സുലബിക്കാട്ട് പ്രദേശത്ത് ക്രിക്കറ്റ് കളിക്കുന്നതിനിടെയിൽ കുഴഞ്ഞ് വീഴുകയായിരുന്നു.
ഭാര്യയും മക്കളും ക്രിക്കറ്റ് കളി കാണാനായി റെനിയോടൊപ്പമുണ്ടായിരുന്നു, കുഴഞ്ഞു വീണയുടനെ ഫർവാനിയ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ-രജനി, മക്കൾജുഹാൻ, റോഹൻ
Next Story