മസ്‌കത്ത്: ഒമാനിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. കുളത്തൂപ്പുഴ നെല്ലിമൂട് സ്വദേശിനി റീന സലാഹുദ്ദീൻ (39) ആണ് മസ്‌കത്തിൽ മരിച്ചത്. ഭർത്താവ് സലാഹുദ്ദീൻ അൽഖൂദിൽ റസ്റ്റോറന്റ് ജീവനക്കാരനാണ്. കോവിഡ് ബാധിച്ച് ഒരുമാസത്തോളമായി റോയൽ ആശുപത്രിയിൽ ചികിൽസയിലായിരുന്നു.

എട്ടാം തരം വിദ്യാർത്ഥിനി ഖദീജ, അഞ്ചാം തരം വിദ്യാർത്ഥി അദ്നാൻ എന്നിവർ മക്കളാണ്. അൽ ഖൂദിൽ ഹാദിയ പഠിതാവായിരുന്നു റീന സലാഹുദ്ദീൻ. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മൃതദേഹം ഒമാനിൽ ഖബറടക്കും.