- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിക്കും
സലാലയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി തളീക്കര സ്വദേശി സി റിയാസ് (45) ആണ് ഹൃദയാഘാതം മൂലം സലാലയിൽ മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
സലാല ഖാബൂസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കി നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, മുസ്തഫ (സലാല), അശ്റഫ്, മറിയം ചെറിയ കുംബളം, ജമീല വടകര, ശാഹിത വടകര.
Next Story