ഫ്ളോറിഡാ: ഫ്ളോറിഡാ സംസ്ഥാനത്ത് കോവിഡ് വ്യാപനം ആരംഭിച്ചതിനുശേഷം ആദ്യമായി 901 പേർ ഒരൊറ്റ ദിവസം കോവിഡ് ബാധിച്ച് മരിച്ചതായി സി.ഡി.സി.യുടെ കോവിഡ് ഡാറ്റായിൽ ചൂണ്ടികാണിക്കുന്നു.

ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് 21765 പുതിയ കോവിഡ് കേസ്സുകൾ സ്ഥിരീകരിക്കുകയും 901 പേർക്ക് മരണം സംഭവിക്കുകയും ചെയ്തതായി സി.ഡി.സി. ഡാറ്റാ ഉദ്ധരിച്ച് 'മയാമി ഹെതൽസ്' റിപ്പോർട്ട് ചെയ്തു ഭൂരിപക്ഷ മരണവും ഡെൽറ്റാ വേരിയന്റിന്റെ വ്യാപനത്തെ തുടർന്നാണ്.

കോവിഡിനെ തുടർന്ന് ഓഗസ്റ്റ് 23 തിങ്കളാഴ്ച സംസ്ഥാനത്ത് 726 മരണമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഇതൊടെ സംസ്ഥാനത്തു ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3151909 ആയി ഉയർന്നു. മരണം 43632 ആയിട്ടുണ്ട്.

അതേസമയം അർഹരായി 11138433 പേർക്ക് (സംസ്ഥാനത്തെ ജനസംഖ്യയിൽ 51.90%) ഇതുവരെ രണ്ടു ഡോസ് വാക്സിൻ നൽകി കഴിഞ്ഞതായി സി.ഡി.സി.യുടെ അറിയിപ്പിൽ പറയുന്നു.

വ്യാഴാഴ്‌ച്ച 16833 പേരെ കോവിഡിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ 3688 പേർ ഇന്റൻസീവ് കെയർ യൂണിറ്റിലാണ്. സംസ്ഥാനത്തെ 256 ആശുപത്രികളിൽ ലഭ്യമായ ഐ.സി.യു ബഡ്ഡുകളിൽ 55.28% ബഡ്ഡുകളിലും കോവിഡ് രോഗികളാണ്.