കുവൈത്തിൽ ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. കോട്ടയം ആർപ്പൂക്കര വില്ലൂന്നി വിരുത്തി പറമ്പിൽ ടിജി സിറിയക്കിന്റെ ഭാര്യ ആശയാണ് മരിച്ചത്. അർബുദത്തെ തുടർന്ന് ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു.

വറാ ഹോസ്പിറ്റലിൽ നഴ്സായിരുന്നു. അബ്ബാസിയ യുണൈറ്റഡ് സ്‌കൂളിൽ വിദ്യാർത്ഥികളായ ജോയൽ, ജൂവൽ എന്നിവർ മക്കളാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങൾ നടന്നുവരുന്നു.