ത്തറിലെ താമസ സ്ഥലത്തെ കുളിമുറിയിൽ കുഴഞ്ഞുവീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. കണ്ണൂർ തൂവ്വക്കുന്ന് സ്വദേശി കുനിയിൽ അബ്ദുൽ റഹ്‌മാൻ (40) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അദ്ദേഹം താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തുടർന്ന് ഹമദ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു.

ഖത്തറിൽ ബിസിനസ് നടത്തിവന്നിരുന്ന അദ്ദേഹം അസ്മീർ ട്രേഡിങ് കമ്പനിയുടെ പാർട്ണറായിരുന്നു. പരേതനായ കുനിയിൽ അമ്മദ് ഹാജി - ആയിശ ദമ്പതികളുടെ മകനാണ്. ഭാര്യ - സഫ്രജ. മൂന്ന് മക്കളുണ്ട്. തുടർ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ദോഹയിൽ നിന്ന് രാത്രിയോടെ നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാവിലെ തൂവക്കുന്ന് കല്ലുമ്മൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.