- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റുസ്താഖിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരിച്ചത് പത്തനംതിട്ട സ്വദേശി
മസ്‌കത്ത്: പ്രവാസി മലയാളി ഒമാനിൽ നിര്യാതനായി. പത്തനംതിട്ട, പന്തളം കുരമ്പാല സ്വദേശി തുരുത്തികാല പടിഞ്ഞാറാത്തിൽ രാമൻ ഭാസ്‌കരന്റെ മകൻ വേണുഗോപാലൻ (58) ആണ് ഒമാനിലെ റുസ്താഖിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. റുസ്താഖിൽ കൺസ്ട്രക്ഷൻ മേഖലയിൽ ജോലി ചെയ്തുവരികയായിരുന്നു.
മാതാവ്: സരസ്വതി അമ്മ. ഭാര്യ: അനില ആനന്ദൻ. മകൻ: ഉണ്ണി (എഞ്ചിനീയറിങ് വിദ്യാർത്ഥി), നന്ദു. മൃതദേഹം കോവിഡ് പരിശോധനക്ക് ശേഷം നെഗറ്റീവ് ആണെങ്കിൽ നാട്ടിലേക്ക് കൊണ്ടുപോകും.
Next Story