അബൂദബി: പാലക്കാട് സ്വദേശിയായ യുവാവ് അബൂദബിയിൽ ഹൃദയാഘാതംമൂലം മരിച്ചു. അബൂദബി അൽസഹാറ കമ്പനിയിൽ ജോലി ചെയ്യുന്ന പാലക്കാട് മപ്പാട്ടുകര സ്വദേശി മുഹമ്മദ് ബഷീർ ഹുദവിയാണ് മരിച്ചത്.

ബുധനാഴ്ച വൈകിട്ട് ജിംനേഷ്യത്തിൽ പരിശീലനത്തിനിടെ ട്രെഡ് മില്ലിൽ ഓടുമ്പോൾ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഹമ്മദ് കുട്ടി ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ : ഷഹർബാനു. മക്കൾ : ഷിഫ ഫാത്തിമ, നൈഹ ഷെറിൻ. സഹോദരങ്ങൾ : ഡോക്ടർ അബ്ദുൽ സലാം, ഡോക്ടർ കബീർ, അബ്ദുൽ ലത്തീഫ്, മുഹമ്മദ് അലി, ഖദീജത്തുൽ കുബ്ര, ഫാത്തിമത്ത് സുഹ്‌റ, നഫീസത്തുൽ മിസ്രിയ.മൃതദേഹം അബൂദബി മഫ്‌റക്ക് ആശുപത്രിയിലാണുള്ളത്. നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.