എഡ്മണ്ടൻ : മുക്കംപാലമൂട് കവിതൻ നിവാസിൽ ശോഭനാ കുമാരി ഭാരതി (65) ഹൃദയസ്തഭനം മൂലം എഡ്മണ്ടനിൽ അന്തരിച്ചു. മക്കളോടൊപ്പം സമയം ചിലവഴിക്കാൻ വിസിറ്റിങ് വിസയിൽ കാനഡയിൽ എത്തിയപ്പോഴായിരുന്നു മരണം.

പരേതയുടെ ഭർത്താവ് ജി. സുശീലൻ (റിട്ട. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ) ,മക്കൾ: കവിതൻ(മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ) , സജിൻ (കാനഡ), മരുമക്കൾ ഷീന , സ്വീറ്റി (കാനഡ)

പൊതുദർശനം Park Place Funeral Home Chapel & Crematorium Ltd, Sherwood park Edmonton, AB T8H 2C1.ഡിസംബർ 30, 9.30 AM (MST) ന് , തുടർന്ന് 10 .00 മണിക്ക് ശവസംസ്‌കാരം നടക്കുന്നതായിരിക്കും.