മസഖത്: ഒമാനിൽ പ്രവാസി മലയാളി വാഹനാപകടത്തിൽ മരിച്ചു. തൃശൂർ ചാവക്കാട് എടക്കഴിയൂർ സ്വദേശി തൈക്കൂട്ടത്തിൽ ഹൗസിൽ അയമുവിന്റെ മകൻ ശറഫുദ്ദീൻ (54) ആണ് മരിച്ചത്. തിങ്കളാഴ്ച സോഹാറിലെ സെല്ലാൻ റൗൻഡ് എബൗടിലായുരുന്നു അപകടം.

മസ്ഖതിൽ സ്പോൺസറുമായി തൊഴിൽ കരാർ ഒപ്പിട്ട ശേഷം കാറിൽ മടങ്ങുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചതെന്നാണ് വിവരം. നേരത്തെ മസ്ഖതിൽ ജോലി ചെയ്തിരുന്ന അദ്ദേഹം പുതിയ വിസയിൽ ഒരു മാസം മുമ്പാണ് ശിനാസിലെ സ്വകാര്യ സ്ഥാപനത്തിൽ എത്തിയത്. മാതാവ്: ആമിന. ഭാര്യ: ശക്കീല. സഹോദരൻ: നിശാദ്.