ബൂദബി മുസഫയിൽ ഹോട്ടൽ ജീവനക്കാരനായ മലയാളി യുവാവിനെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് തച്ചമ്പാറ മുത്തുക്കുറുശ്ശി പെരുമങ്ങാട്ടു ചേരിക്കൽ വീട്ടിൽ അമൽ സാബുവാണ് മരിച്ചത്. 22 വയസായിരുന്നു. ശനിയാഴ്ച രാത്രിവരെ ഡ്യൂട്ടിക്ക് ശേഷം വിശ്രമിക്കാൻ റൂമിലേക്ക് പോയതായിരുന്നു.

ഞായറാഴ്ച ഡ്യൂട്ടിക്ക് എത്താതെ വന്നതോടെ സുഹൃത്തുകൾ റൂമിൽ നോക്കിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് അയക്കാനുള്ള ശ്രമത്തിലാണെന്ന് അമൽ ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമകൾ വ്യക്തമാക്കി.