- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുംബൈ: മഹാരാഷ്ട്രയിലെ പുനെയിൽ ഗ്രൈൻഡർ തലയിൽ വീണ് ആറു വയസുകാരന് ദാരുണാന്ത്യം. വർക് ഷോപ്പിലാണ് സംഭവം. പിംപിൾ ഗുരവിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. വാഹനം കഴുകുന്നതിന് അമ്മയ്ക്കൊപ്പം വാഷിങ് സെന്ററിൽ എത്തിയതാണ് ആറു വയസുകാരൻ. വാഹനം വാഷിങ് സെന്ററിൽ ഏൽപ്പിച്ച് വർക് ഷോപ്പിൽ കാത്തുനിൽക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്.
കളിക്കുന്നതിനിടെ, കുട്ടി ഗ്രൈൻഡർ മെഷീനിൽ പിടിച്ചുവലിച്ചു. അതിനിടെ മെഷീൻ കുട്ടിയുടെ തലയിൽ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഉടൻ തന്നെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗ്രൈൻഡർ മെഷീൻ പൂട്ടി വെയ്ക്കാതിരുന്നതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Next Story