- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലശ്ശേരി: തലശ്ശേരി ധർമ്മടത്ത് മകനെ തൂങ്ങിമരിച്ച നിലയിൽ കണ്ട അച്ഛൻ കുഴഞ്ഞുവീണ് മരിച്ചു. ധർമടം മോസ് കോർണറിൽ ശ്രീ സദനത്തിൽ സദാനന്ദൻ (63) ആണ് മകൻ ദർശനെ (26) തൂങ്ങിയ നിലയിൽ കണ്ട് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിലെ കിടപ്പുമുറിയിലാണ് ദർശൻ തൂങ്ങിമരിച്ചത്.
ഇത് കണ്ട സദാനന്ദൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തലശേരി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഞ്ചിനീയറിങ് ബിരുദധാരിയായ ദർശൻ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കിയിരുന്നു. എന്നാൽ കോവിഡ് വ്യാപനത്തെത്തുടർന്ന് ജോലി ഉണ്ടായിരുന്നില്ല. ഇതേ തുടർന്ന് ദർശന കടുത്ത മാനസിക സംഘർഷം ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം.
Next Story