- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Literature
- /
- AWARDS
ബഹ്‌റിനിൽ മലയാളി വീട്ടമ്മ നിര്യാതയായി; മരണമടഞ്ഞത് വൈ.എം.സി.എ ബഹ്‌റിൻ ചാപ്റ്റർ ജനറൽ സെക്രട്ടറി ജിജുവിന്റെ മാതാവ്
മനാമ: വൈ.എം.സി.എ ബഹ്‌റിൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയും ബഹ്‌റിൻ ഫ്‌ളോർ മിൽ ഐ.ടി മാനേജറും ബഹ്‌റിനിൽ അറിയപ്പെടുന്ന അവതാരകനുമായ ജിജു വർഗ്ഗീസിന്റെ മാതാവ് ചിറമ്മൽ പുത്തൻ പുരയ്ക്കൽ സാറാമ്മ ഉമ്മൻ ബഹ്‌റിനിൽ നിര്യാതയായി.എഴുപത്തി ഒന്പത് വയസ്സായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി മകനോടൊപ്പം ബഹ്‌റിനിൽ താമസിച്ചു വരുകയായിരുന്നു. ആലപ്പുഴ ചേപ്പാടാണ് സ
മനാമ: വൈ.എം.സി.എ ബഹ്‌റിൻ ചാപ്റ്റർ ജനറൽ സെക്രട്ടറിയും ബഹ്‌റിൻ ഫ്‌ളോർ മിൽ ഐ.ടി മാനേജറും ബഹ്‌റിനിൽ അറിയപ്പെടുന്ന അവതാരകനുമായ ജിജു വർഗ്ഗീസിന്റെ മാതാവ് ചിറമ്മൽ പുത്തൻ പുരയ്ക്കൽ സാറാമ്മ ഉമ്മൻ ബഹ്‌റിനിൽ നിര്യാതയായി.എഴുപത്തി ഒന്പത് വയസ്സായിരുന്നു.
കഴിഞ്ഞ രണ്ട് വർഷമായി മകനോടൊപ്പം ബഹ്‌റിനിൽ താമസിച്ചു വരുകയായിരുന്നു. ആലപ്പുഴ ചേപ്പാടാണ് സ്വദേശം. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്നലെ സൽമാനിയ ആശുപത്രിയിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. പരേതനായ പി.ടി ഉമ്മന്റെ ഭാര്യയാണ്. നേരത്തെ നാഗ്പൂർ റെയിൽവെ ആശുപത്രിയിൽ സേവനം അനുഷ്ടിച്ചിട്ടുണ്ട്. സജു ഉമ്മൻ (ഒമാൻ) മിനി ഉമ്മൻ (യു.എസ്) എന്നിവരാണ് മറ്റ് മക്കൾ.
മൃതദേഹം നാളെ നാട്ടിലേയ്ക്ക് കൊണ്ടുപോകും.ബുധനാഴ്ച ഉച്ചയോടെ ആലപ്പുഴ തലവടി പടിഞ്ഞാറക്കര മാർത്തോമ്മ പള്ളിയിൽ വച്ചാണ് സംസ്‌ക്കാരം നടത്തുക.അതേസമയം നാളെ പകൽ 11.30ന് അമേരിക്കൻ മിഷൻ ഹോസ്പിറ്റലിന് അടുത്തുള്ള എൻ.ഇ.സി ചർച്ചിൽ വച്ച് മരണാനന്തര ശുശ്രൂഷയും അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.