സ്‌കറ്റിലെ ഇബ്രയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തിരുന്ന മലയാളി യുവാവ് ഷോക്കേറ്റു മരിച്ചു. വിശാഖ് മോഹനാണ് മരിച്ചത്. 24 വയസാണ് പ്രായം. ജോലിക്കിടെ അബദ്ധത്തിൽ വൈദ്യുതി സഞ്ചാരമുള്ള വയറിൽ കയറിപ്പിടിച്ചതാണ് ഷോക്കേൽക്കാൻ കാരണമായത്.

2015 മാർച്ച് മുതൽ ഇബ്രയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു വിശാഖ്. കമ്പനിയിൽ ജോലിക്കാർക്കായി സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നിട്ടും ഈ സൗകര്യങ്ങൾ വിശാഖ് ഉപയോഗിക്കാതിരുന്നതാണ് മരണത്തിന് കാരണമായതെന്ന് കമ്പനി സൂപ്പർവൈസറും, വിശാഖിന്റെ ബന്ധുവുമായ ഉദയചന്ദ്രൻ നായർ വ്യക്തമാക്കി.

വിശാഖിന്റെ മാതാപിതാക്കൾ കഴിഞ്ഞ വർഷം മരിച്ചു പോയതാണ്. സിനാവിലെ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലേയ്ക്ക് കൊണ്ടു പോകും.