സൗദിയിൽ മലയാളി യുവാവ് ഉറക്കത്തിൽ മരിച്ചു. പട്ടാമ്പിക്കടുത്ത് പള്ളിപ്പുറം സ്വദേശിയായ സൈനുദ്ദീൻ ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ദമാമിലെ ടയോട്ടയിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തു വരുകയായിരുന്നു സൈനുദ്ദീൻ.

ചൊവ്വാഴ്ച രാവിലെ ജോലിക്ക് പോകാൻ സമയമായിട്ടും ഉണരാതിരുന്ന സൈനുദ്ദീനെ സുഹൃത്തുക്കൾ തട്ടിവിളിച്ചപ്പോഴാണ് മരണം സംഭവിച്ചതായി അറിയുന്നത്. ഉടൻതന്നെ ദമാമിലെ ജലവിയയിൽ പ്ലംബിങ് കട നടത്തുന്ന സൈനുദ്ദീന്റെ സഹോദരങ്ങളായ ഇബ്രാഹിം, സലീം എന്നിവരെ വിവരം അറിയിക്കുകയായിരുന്നു.

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. മാതാവ്: പരേതയായ ഖദീജ, പിതാവ്: ഇബ്രാഹിം കുട്ടി, ഭാര്യ: നൂർജഹാൻ. അഞ്ചു വയസ്സുള്ള രിഫ ഏക മകളാണ്.