കുവൈത്തിലെ സജീവ സാംസ്‌കാരിക പ്രവർത്തകനും മാവേലിക്കര അസോസിയേഷൻ അംഗവുമായ മാത്യു ഫിലിപ്പ് നിര്യാതനായി. റാഫി നാഷനൽ കമ്പനി ജീവനക്കാരനായിരുന്ന പരേതന് 51 വയസായിരുന്നു പ്രായം. മാവേലിക്കര താഴക്കരയിൽ പഴയപ്പുരയിൽ കുടുംബാംഗമായിരുന്നു മാത്യു.

ഭാര്യ ലിസി കുവൈത്തിൽ തന്നെ നഴ്‌സായി ജോലി ചെയ്യുകയാണ്. രണ്ടുമക്കളാണുള്ളത്. മൂത്തമകൻ ഫെബിൻ കോട്ടയം ബസേലിയസ് കോളജിൽ ബിരുദ വിദ്യാർത്ഥിയും ഇളയ മകൻ ഫെലിക്‌സ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്‌കൂളിലെ പത്താം തരം വിദ്യാർത്ഥിയുമാണ്.