മനാമ : ബഹ്റിനിൽ മലയാളി ഉറക്കത്തിനിടെ മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മുയ്യം സ്വദേശി പട്ടൂക്കര മമ്മദ് കുഞ്ഞിആണ് ഉറക്കത്തിനിടെ മരിച്ചത്. പരേതന് 53 വയസായിരുന്നു പ്രായം.

ബഹറിൻ മന്ത്രാലയത്തിൽ ജോലി ചെയ്തു വരികയായിരുന്നു പരേതൻ ഇന്നലെ രാത്രി അത്താഴം കഴിഞ്ഞു് കിടന്നതായിരുന്നു. പുലർച്ചെ സാധാരണ എഴുന്നേൽക്കുന്ന സമയമായിട്ടും ഉണർന്നെഴുന്നേൽക്കുന്നത് കാണാത്തതിനാൽ സുഹൃത്തുക്കൾ വിളിച്ചപ്പോഴാണ് ചലനമറ്റ് കിടക്കുന്നത് കണ്ടത്.

ഉടൻ തന്നെ മെഡിക്കൽ സംഘത്തെയും പൊലീസിനെയും വിവരം അറിയിക്കുകയും അവർ എത്തി മരണം സ്ഥിരീകരിക്കുകയുമായിരുന്നു. 30 വർഷത്തോളമായി ബഹറിനിൽ എത്തിയിട്ട്.സഹോദരൻ ഇബ്രാഹിം നാട്ടിലുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രിയിലേയ്ക്ക് മാറ്റി.