- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കുവൈത്തിൽ പള്ളിയിൽ നമസ്‌കാരത്തിനത്തെിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു; ഹൃദയസ്തംഭനം മൂലം മരിച്ചത് കണ്ണൂർ സ്വദേശി
കുവൈത്ത് സിറ്റി:കുവൈത്തിൽ പള്ളിയിൽ നമസ്‌കാരത്തിനത്തെിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവ് പുന്നാങ്കീൽ അബ്ദുൽ ശിഹാബുദ്ദീൻ ആണ് ഹൃദയ സ്തംഭനം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. പരേതന്42 വയസായിരുന്നു പ്രായം. ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സാൽമിയയിലെ മസ്ജിദിലാണ് സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശിഹാബുദ്ദീനെ ഉടൻ മുബാറകിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഒരുമാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിൽ പോയിവന്നത്. ഭാര്യ: റഷീദ. രണ്ട് മക്കളുണ്ട്. സഹോദരൻ നാസർ കുവൈത്തിലുണ്ട്.
കുവൈത്ത് സിറ്റി:കുവൈത്തിൽ പള്ളിയിൽ നമസ്‌കാരത്തിനത്തെിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂർ ചിറയ്ക്കൽ പുതിയ തെരുവ് പുന്നാങ്കീൽ അബ്ദുൽ ശിഹാബുദ്ദീൻ ആണ് ഹൃദയ സ്തംഭനം മൂലം കുഴഞ്ഞ് വീണ് മരിച്ചത്. പരേതന്42 വയസായിരുന്നു പ്രായം.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചോടെ സാൽമിയയിലെ മസ്ജിദിലാണ് സംഭവം. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ശിഹാബുദ്ദീനെ ഉടൻ മുബാറകിയയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കെ.കെ.എം.എ സാൽമിയ ബ്രാഞ്ച് കമ്മിറ്റി അംഗമാണ്.
ഒരുമാസം മുമ്പാണ് ഇദ്ദേഹം അവധിക്ക് നാട്ടിൽ പോയിവന്നത്. ഭാര്യ: റഷീദ. രണ്ട് മക്കളുണ്ട്. സഹോദരൻ നാസർ കുവൈത്തിലുണ്ട്.
Next Story