മസ്‌കത്ത്: ഒമാനിൽ മലയാളി യുവാവ് നിര്യാതനായി. മലപ്പുറം കോട്ടക്കൽ സ്വദേശി ഷിഹാബ് (37) ഹൃദയാഘാതം മൂലം മസ്‌കത്തിൽ നിര്യാതനായി. ബുറൈമി മാർക്കറ്റിൽ ഇറച്ചിക്കടയിൽ ജോലി ചെയ്തുവരുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് സുഹാറിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് അൽ ഖൂദിലേക്ക് മാറ്റുകയായിരുന്നു. ബീവി ഫാത്തിമ മാതാവും ഫാത്തിമ സുഹ്റ ഭാര്യയുമാണ്. മൂന്ന് മക്കളുണ്ട്. മൃതദേഹം ഇന്ന് (വ്യാഴം) നാട്ടിൽ കൊണ്ടുപോകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.