ഫുജൈറ: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി നിര്യാതനായി.കൊല്ലം പത്തനാപുരം സ്വദേശി പുത്തൻ വീട്ടിൽ മത്തായി ടൈറ്റസ് (59 വയസ്സ്) ആണ് അൽഐൻ തവാം ആശുപത്രിയിൽ ചൊവ്വാഴ്ച നിര്യാതനായത്. അസുഖം അധികമായതിനെ തുടർന്ന് നാലു ദിവസം മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു.

ഫുജൈറയിൽ മർഹബ സ്റ്റുഡിയോയിൽ 29 വർഷമായി ജോലി ചെയ്തു വരികയായിരുന്നു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം വെള്ളിയാഴ്ച നാട്ടിൽ കൊണ്ടു പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ജെസ്സി. മക്കൾ: പ്രിയ ടൈറ്റസ്, റിയ ടൈറ്റസ്.