കോർക്ക്: കാസർഗോഡ് ചിറ്റാരിക്കാൽ ബാബു മനക്കലാത്ത് (65) നിര്യാതനായി. ഭാര്യാ ഏലിക്കുട്ടി ചിറ്റാരിക്കാൽ ഇലഞ്ഞിമറ്റം കുടുംബാംഗമാണ്. ചിറ്റാരിക്കാൽ വൈസ് നിവാസ് ഡയറക്ടർ, കാസറഗോഡ് റബ്ബർ മാർക്കറ്റിങ് സൊസൈറ്റി മാനേജിങ് ഡയറക്ടർ, ഈസ്‌റ് എളേരി ഗ്രാമ പഞ്ചായത്ത് മെമ്പർ എന്നിങ്ങനെ വിവിധ മേഖലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ശവസംസ്‌കാരം 5-ആം തീയതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് തോമാപുരം സെന്റ്.തോമസ് ഫെറോന പള്ളിയിൽ നടത്തും. മക്കൾ: സൈലേഷ് ബാബു (കോർക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റൽ, അയർലണ്ട്), സന്തോഷ് ബാബു, ബിനോയ് ബാബു, ടോം ബാബു മരുമക്കൾ: അമൃത സൈലേഷ് (ബ്ലാർണി നഴ്‌സിങ് ഹോം, കോർക്ക്, അയർലണ്ട്), രമ്യ സന്തോഷ്,അഞ്ചു ബിനോയി, സൗമ്യ ടോം