മസ്‌കറ്റ് : ഒമാനിലെ ബുറൈമിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. വയനാട് പാലമുക്ക് അഹമ്മദ് - സെയ്‌നബ ദമ്പതികളുടെ ഏക മകൻ സലീത്ത് അഹമ്മദ് (30) ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പവേശിപ്പിച്ച അഹമ്മദ് അവിടെ വെച്ച് മരണമടയുകയായിരുന്നു.ബുറൈമി ബസ് സ്‌റ്റോപ്പിന് സമീപത്തെ കഫ്തീരിയയിലെ തൊഴിലാളിയായിരുന്നു അഹമ്മദ്. ഭാര്യ അസീല. ആറ് മാസം പ്രായമുള്ള ഹാദിയ ഫാത്തിമ മകളാണ്