റോഡ് മുറിച്ചുകടക്കുന്നതിനിടെ സ്വദേശി വാഹനം ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കണ്ണൂർ തളിപ്പറമ്പ് മന്ന സ്വദേശി മുഹമ്മദ് ഷറഫുദ്ദീൻ (43) ആണ് മരിച്ചത്. പരേതന് 43 വയസായിരുന്നു പ്രായം.

കഴിഞ്ഞ രണ്ടിന് തർമത്തിൽ വച്ചായിരുന്നു അപകടം. തറാവീഹ് നമസ്‌കാരത്തിന് ശേഷം റോഡ് മുറിച്ചുകടക്കവേ വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് അബോധാവസ്ഥയിൽ റുസ്താഖ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു

പത്തു വർഷത്തോളമായി ഒമാനിലുണ്ട്. കുടുംബം നാട്ടിലാണ്.